ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തണം. അലസത കാണിക്കുന്നത് പല വിധത്തിലുള്ള അപകടങ്ങള്‍ക്ക് വഴി വയ്ക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും ഗര്‍ഭകാലത്ത് ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന ചെറിയ ചില തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

  • ഗര്‍ഭകാല ശുചിത്വം
    ഗര്‍ഭകാലത്ത് ശുചിത്വം അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞിനേയും അമ്മയേയും പ്രതികൂലമായി ബാധിയ്ക്കും. ഗര്‍ഭകാലങ്ങളില്‍ സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് കാരണമാകും.
  • പോഷകമൂല്യമുള്ള ഭക്ഷണം
    പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പഥ്യവും ശീലമാക്കുക.
  • കഠിനാധ്വാനം വേണ്ട
    കഠിനാധ്വാനം ഗര്‍ഭകാലങ്ങളില്‍ വേണ്ട. ആദ്യത്തെ മൂന്ന് മാസവും അവസാനത്തെ ആറാഴ്ചയുമാണ് ശ്രദ്ധിക്കേണ്ടത്.
  • ലൈംഗിക ബന്ധം ശ്രദ്ധിച്ച്
    ഗര്‍ഭകാല ലൈംഗികത തെറ്റല്ല. എന്നാല്‍ സ്ത്രീകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂ.
  • പുളി, ഉപ്പ്, എരിവ്
    പുളി, ഉപ്പ്, എരിവ് എന്നിവ ധാരാളം കഴിയ്ക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അത് ഒഴിവാക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.

Pregnant

  •  പപ്പായ, പൈനാപ്പിള്‍
    പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും മാറ്റണം. ഇത് ഗര്‍ഭമലസാന്‍ വരെ കാരണമാകുന്നു
  • മാനസിക സംഘര്‍ഷം കുറയ്ക്കുക
    മാനസിക സംഘര്‍ഷം, ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ക്ക് അല്‍പം കുറച്ച് വെയ്ക്കാം ഗര്‍ഭകാലങ്ങളില്‍.
  • അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാം
    അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭിണികള്‍ ഒരിക്കലും വസ്ത്രങ്ങള്‍ മുറുക്കി ഉടുക്കരുത്. അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമാണ് ധരിയ്‌ക്കേണ്ടത്.
  • വ്രതം വേണ്ട
    ഒരു തരത്തിലും വ്രതമോ മറ്റ് ഉപവാസങ്ങളോ വേണ്ട. ഇത് കുഞ്ഞിനും അമ്മയ്ക്കും ദോഷമുണ്ടാക്കുന്ന ഒന്നാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel