പുതിയ ഡ്രൈവിംഗ് പരീക്ഷയില്‍ ‘എച്ച്’ എടുത്തവര്‍ക്ക് എട്ടിന്റെ പണി

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഷ്‌കരിച്ച ഡ്രൈവിംഗ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. സംസ്ഥാനത്തെ 72 ആര്‍ടി ഓഫീസുകളില്‍ എച്ച് എടുക്കുന്നതിലെ ബുദ്ധിമുട്ട് ആരോപിച്ച് ചിലയിടത്ത് മാത്രമാണ് പരീക്ഷ നടന്നത്. പരീക്ഷ നടന്ന ഇടങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് വിജയിച്ചത്.

മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയത്. ടൂവിലര്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്‌കാരങ്ങളില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഏപ്രില്‍ ഒന്നുമുതലാണ് നിലവില്‍ വന്നത്.

‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കണം. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാ ഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വയ്ക്കുന്ന രീതി ഇല്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, വെളിയിലേക്ക് നോക്കാനോ അനുവാദമില്ല. നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോവാന്‍ പാടില്ല. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിംഗ് പരീക്ഷയും ഉണ്ട്. ഇതൊക്കെ കടന്നു വേണം പരീക്ഷ പാസാവാന്‍.

ഇടുക്കി പീരുമേട്ടില്‍ പരീക്ഷയില്‍ പങ്കെടുത്ത 14 പേരില്‍ മൂന്നു പേര്‍ മാത്രമാണ് വിജയിച്ചത്. തോറ്റുപോയവര്‍ക്ക് 300 രൂപ അടച്ച് 14 ദിവസത്തിനു ശേഷം അടുത്ത പരീക്ഷയില്‍ പങ്കെടുക്കാം. കയറ്റത്തില്‍ വണ്ടി നിര്‍ത്തി ക്ലച്ച് പകുതി താഴ്ത്തി ഓടിച്ച് കാണിക്കുന്നതിലാണ് പലര്‍ക്കും പിഴച്ചത്. മിക്ക വണ്ടികളും പുറകോട്ട് പോയി. റിവേഴ്‌സ് എടുക്കുന്നതിനിടെ പലരും തിരിഞ്ഞു നോക്കിയതും പരാജയപ്പെടാന്‍ കാരണമായി. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പല ഡ്രൈവിംഗ് സ്‌കൂളുകളും രംഗത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News