ജിഷാ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി; ആവശ്യം പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

കേസന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here