വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു: നായികയായി അനു സിത്താര

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരം വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ജയസൂര്യയാണ് ചിത്രത്തില്‍ വിപി സത്യന്റെ വേഷത്തിലെത്തുന്നത്. നവാഗത സംവിധായകന്‍ പ്രജേഷ് സെന്നാണ് ചിത്രം ഒരുക്കുന്നത്.

ഇന്ത്യന്‍ ജഴ്‌സില്‍ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തിളങ്ങിയ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതമാണ് ക്യാപ്റ്റന്‍ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലെത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിദ്ധിഖ് ചിത്രത്തിന്റെ പൂജ നിര്‍വ്വഹിച്ചു. മൂന്ന് മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകളോടെയാണ് വിപി സത്യനായി വേഷമിടാന്‍ ജയസൂര്യ എത്തുന്നത്. കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ദിവസങ്ങളോളം ഫുട്‌ബോള്‍ പരിശീലനവും നടത്തി.

സത്യന്റെ ഭാര്യയുടെ വേഷത്തില്‍ അനു സിത്താരയാണ് ചിത്രത്തിലെത്തുന്നത്. മനോഹരമായ ഫുട്‌ബോള്‍ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന ചിത്രത്തില്‍ നിരവധി ഫുട്‌ബോള്‍ താരങ്ങളും വേഷമിടുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News