ഇന്ത്യയിലും വിമാനത്തിനുളളില്‍ ലാപ്‌ടോപ്പ് നിരോധിക്കാന്‍ നീക്കം

ദില്ലി: വിമാനത്തിനുള്ളിലെ ഹാന്‍ഡ് ബാഗേജില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരോധിക്കുന്നത് ഇന്ത്യയിലും നടപ്പാക്കിയേക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ ലാപ്‌ടോപ്പ് കൈയ്യില്‍ കരുതുന്നത് അമേരിക്കയും ബ്രിട്ടണും നിരോധിച്ചതിന് പിന്നാലെയാണ് ആലോചന ഇന്ത്യയിലും നടക്കുന്നത്.

ഇത് സംന്ധിച്ച് ആലോചനയും പഠനവും വേണമെന്ന് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്എഫിന്റെ ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇന്ത്യയിലും ഹാര്‍ഡ് ബാഗേജില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയില്‍ സിഐഎസ്എഫ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗ്. മുംബൈ ദില്ലി വിമാനത്താവളങ്ങളില്‍ എച്ച്ഡി സിസിടിവി ഇതിനകം സ്ഥാപിച്ചു. ആവശ്യാനുമസരണം പാന്‍ടില്‍റ്റ് ചെയ്യാന്‍ കഴിയുന്ന ക്യാമറകള്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കുമെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News