പീഡനത്തിനിരയായ 12കാരിയുടെ ആത്മഹത്യ; ക്ഷേത്ര പൂജാരിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പീഡനം വീട്ടുകാരുമായി അടുത്തബന്ധം പുലര്‍ത്തിയ ശേഷം

കൊല്ലം: കരുനാഗപ്പള്ളിയില്‍ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുങ്കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രെഞ്ചുവാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ച രെഞ്ചു ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടക്കത്തില്‍ ബന്ധുക്കളും സംശയത്തിന്റെ നിഴലിലായിരുന്നു. അമ്മയെയും മുത്തശിയേയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പൂജാരി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ആദിനാടിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് പീഡനകേസ് പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News