കള്ളുഷാപ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം: കള്ളിനെ ‘മദ്യം’ വിഭാഗത്തില്‍നിന്ന് ഒഴിവാക്കി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യം

കൊച്ചി: സുപ്രീംകോടതിയുടെ ദൂരപരിധി ഉത്തരവിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ 5200 കള്ളുഷാപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ തീരുമാനം. കള്ളിനെ മദ്യം എന്ന വിഭാഗത്തില്‍നിന്ന് ഒഴിവാക്കി അബ്കാരിനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഉത്തരവിനെത്തുടര്‍ന്ന് 1132 കള്ളുഷാപ്പ് പൂട്ടുകയും 15,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. കാല്‍ലക്ഷം അനുബന്ധ തൊഴിലാളികള്‍ക്കും ജോലി നഷ്ടമാകും. ഏപ്രില്‍ ഒന്നുമുതല്‍ മൂന്നു മാസത്തേക്കുള്ള ലൈസന്‍സ് ഫീസ്, തൊഴിലാളി ക്ഷേമനിധി മുന്‍കൂര്‍ വിഹിതം, വൃക്ഷക്കരം എന്നീയിനത്തില്‍ വന്‍ തുകയാണ് ലൈസന്‍സികള്‍ അടച്ചിട്ടുള്ളത്.

പാതയോരത്തെ മദ്യവില്‍പ്പനയാണ് കോടതി വിലക്കിയത്. ഫാക്ടറി ഉല്‍പ്പന്നമല്ലാത്ത, പ്രകൃതിദത്ത പാനീയമായ, പരമ്പരാഗത വ്യവസായമായ, കള്ളിനെ ആ ഗണത്തില്‍നിന്ന് ഒഴിവാക്കണം. ഇതുസംബന്ധിച്ച് അസോസിയേഷന്‍ നിയമോപദേശം തേടി. ഉപദേശം ലഭ്യമായാല്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here