യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെ: വിവരം പുറത്തായത് നേതാക്കളുടെ ചാറ്റിംഗിലൂടെ: സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ആലപ്പുഴ: കറ്റാനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ നടന്ന ബോംബാക്രമണം കോണ്‍ഗ്രസുകാര്‍ തന്നെ ആസൂത്രണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിയ ഫേസ്ബുക്ക് ചാറ്റിങ്ങിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തായത്. ചാറ്റിങ്ങിനിടെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മോശം പരാമര്‍ശം ഉണ്ടായതാണ് സംഭവം പുറത്താകാന്‍ കാരണം.

2016 ഡിസംബര്‍ 14ന് പുലര്‍ച്ചെ 2.30നാണ് യൂത്ത് കോണ്‍ഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് ഇലിപ്പക്കുളം പോത്തേറ്റില്‍ സല്‍മാന്റെ വീട്ടില്‍ സ്‌ഫോടനം ഉണ്ടായത്. സിപിഐഎം കുടുംബത്തിലെ പെണ്‍കുട്ടിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധനവും രാഷ്ട്രീയപകയുംമൂലം സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ബോംബാക്രമണം എന്നനിലയിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് തങ്ങള്‍ ചെയ്തതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചാറ്റിങ്ങിലൂടെ സമ്മതിച്ചത്.

CON-1

ഞാനും ജലീലും ചേര്‍ന്നാണ് എല്ലാം ചെയ്തതെന്നും ഇര്‍ഫാന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പിലാക്കുമെന്നും ചാറ്റിങ്ങില്‍ പറയുന്നു. മണ്‍കലത്തില്‍ കരിങ്കല്‍ചീളും മണ്ണും നിറച്ചാണ് ഇത്രവലിയ സ്‌ഫോടനം നടത്തിയതെന്നും ചാറ്റിങ് ഉടന്‍ മായ്ച്ചുകളയണമെന്നും പറയുന്നുണ്ട്. അന്‍വര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് ചാറ്റിങ്ങില്‍ മോശമായ പരാമര്‍ശം നടത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖേനയാണ് സംഭവം പുറത്തായത്.

CON-2

കെഎസ്‌യു കായംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇര്‍ഫാന്‍, സല്‍മാന്റെ അനുജനാണ്. സംഭവത്തിന് ഏതാനും ദിവസംമുമ്പാണ് ഇര്‍ഫാന്‍ വിവാഹിതനായത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹിതനായ കെഎസ്‌യു നേതാവിനെയും ഭാര്യയെയും ജ്യേഷ്ഠനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കൊല്ലാന്‍ സിപിഐഎം ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്.

സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ച ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയും സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ശാന്തിഷ് ജൂണ്‍ ഇതുസംബന്ധിച്ച് മാവേലിക്കര സിഐക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here