ലൂസിഫറില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അടുത്ത വര്‍ഷം മെയ് മാസത്തില്‍ ചിത്രീകരണം തുടങ്ങും. കഥാ ചര്‍ച്ചയ്ക്കായി മോഹന്‍ലാലിനെ സന്ദര്‍ശിച്ച ശേഷം പൃഥ്വിരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിയുടെ കന്നി ചിത്രത്തില്‍ തന്നെ നായകനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുരളീ ഗോപിയുടേതാണ് തിരക്കഥ

നടനായും നിര്‍മ്മാതാവും തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുകയാണ്. തന്റെ ആദ്യ ചിത്രത്തില്‍ സൂപ്പര്‍ താരത്തെ തന്നെ നായകനാക്കുന്നതിന്റെ ത്രില്ലിലാണ് പൃഥ്വി. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം മെയ്യില്‍ തുടങ്ങും. കഥാചര്‍ച്ചയ്ക്കായി കൊച്ചിയിലെ വീട്ടിലെത്തി മോഹന്‍ലാലിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിയുടെ ആദ്യ ചിത്രത്തില്‍, തന്നെ നായകനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തന്നെക്കാള്‍ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കഥാപാത്രമായി ലഭിച്ചതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി കഥയെഴുതുകയെന്നത് ഭാഗ്യമായി കരുതുന്നതായി മുരളീ ഗോപിയും പറഞ്ഞു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 മെയ്യില്‍ ചിത്രീകരണം തുടങ്ങി ആ വര്‍ഷം തന്നെ ചിത്രം തിയ്യറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News