സംസ്ഥാനത്ത് കുട്ടികള്‍ക്ക് മാത്രമായി ഒരു തീയറ്റര്‍

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി മാത്രം ഒരു തീയറ്റര്‍ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനോട് ചേര്‍ന്നാണ് തീയറ്റര്‍ പൂര്‍ത്തിയാവുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസിക ഉല്ലാസത്തിനും ബോധവത്കരണത്തിനും ഉപകരിക്കുന്ന ചലച്ചിത്രങ്ങളായിരിക്കും ഇവിടെ പ്രദര്‍ശിപ്പിക്കുക.

കേവലം സിനിമാ പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുന്ന പദ്ധതികളല്ല ഈ സംരംഭത്തിനുള്ളത്. സിനിമാ നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ടാകും. അന്താരാഷ്ട്ര ചലച്ചിത്ര പഠന മ്യൂസിയം തീയറ്ററിനൊപ്പം ഒരുക്കും. ഇവിടെ മലയാള സിനിമകള്‍, വിദേശ സിനിമകള്‍, പഴയ കാല ചലച്ചിത്രങ്ങളുടെ പോസ്റ്ററുകള്‍, നോട്ടീസുകള്‍, അഭിനേതാക്കള്‍ എന്നിവരുടെ സമഗ്രമായ ചിത്രവും വിവരണവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രകള്‍ക്ക് പോകുമ്പോള്‍ അവര്‍ക്ക് സിനിമകള്‍ കാണുന്നതിനുള്ള ഒരു വേദിയായി ഈ തീയറ്ററിനെ മാറ്റിയെടുക്കാനും ലക്ഷ്യമുണ്ട്.

രണ്ടുവര്‍ഷം മുമ്പ് കുട്ടികള്‍ക്കായി നടത്തിയ ദൃശ്യകലാ പഠന കളരിയിലണ് കുട്ടികള്‍ക്ക് സ്വതന്ത്രമായി ഒരു തീയറ്റര്‍ എന്ന ആശയം രൂപപ്പെട്ടത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി വി തങ്കസ്വാമി, ചിത്രകലാ അദ്ധ്യാപകന്‍ രഘു ശ്രീധര്‍ എന്നിവരാണ് തീയറ്റര്‍ സംബന്ധിച്ച് പദ്ധതി തയ്യാറാക്കി ചങ്ങനാശേരി നഗരസഭയ്ക്ക് സമര്‍പ്പിച്ചത്. ഇതിന് നഗരസഭ അംഗീകാരം നല്‍കിയതോടെയാണ് തീയറ്റര്‍ നിര്‍മ്മാണം തുടങ്ങിയത്. ചലച്ചിത്രനിര്‍മ്മാണവുായി ബന്ധപ്പെട്ട വിഷയങ്ങളും തിരക്കഥാ രചനയും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുന്ന തരത്തിലാണ് തീയറ്റര്‍ പൂര്‍ത്തിയാകുന്നതെന്ന് രഘു ശ്രീധര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News