സമരത്തിന് നേതൃത്വം നല്‍കിയത് മാനേജ്‌മെന്റ് ശത്രുതയ്ക്ക് കാരണം: ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളാണ് ഈ സന്ദേശങ്ങള്‍. സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്.

ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ജിഷ്ണു സമരത്തിന് നേതൃത്വം നല്‍കിയതാണ് മാനേജ്‌മെന്റിന്റെ ശത്രുതയ്ക്ക് കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ജിഷ്ണു സമരത്തില്‍ സജീവമായിരുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

പരീക്ഷക്ക് തയ്യാറെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണം എന്നായിരുന്നു ജിഷ്ണുവിന്റെ ആവശ്യം. ഇതിനുവേണ്ടിയാണ് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ജിഷ്ണു ശ്രമിച്ചതെന്ന് സന്ദേശങ്ങളില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here