മരണത്തെ തോല്‍പ്പിച്ച ഈ യുവാവിന് പറയാനുള്ളത് സമാനതകളില്ലാത്ത ദുരിതത്തെക്കുറിച്ചാണ്: സുമനസുകള്‍ സഹായിച്ചാല്‍ ഈ കുടുംബത്തെ രക്ഷപ്പെടുത്താം

തൃശൂര്‍: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി കിടപ്പിലായ യുവാവിന് പറയാനുള്ളത് സമാനതകളില്ലാത്ത ദുരിതത്തെക്കുറിച്ചാണ്. തൃശൂര്‍ വേലൂര്‍ ചുങ്കം സ്വദേശിയായ അനന്തനെ ഇപ്പോള്‍ തളര്‍ത്തുന്നത് ഏഴ് വയസുകാരനായ മകന്റെയും ഭാര്യാമാതാവിന്റെയും ഹൃദ്‌രോഗമാണ്. വീട് രോഗാതുരമായതോടെ അയല്‍വാസികളുടെ കാരുണ്യത്തിലാണ് കുടുംബം ജീവന്‍ നിലനിര്‍ത്തുന്നത്

കൂലിപ്പണി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ പാമ്പ് കടിയേറ്റ അനന്തന്‍ മരിച്ചു പോകുമെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ ആ വിധിയെ തോല്‍പിച്ച് അനന്തന്‍ ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ അനന്തന്റെ ജീവിതം ഈ കട്ടിലില്‍ തളക്കപെട്ടു. ഒരേ കിടപ്പു തന്നെ. ഹൃദ്‌രോഗത്തിന്റെ രൂപത്തില്‍ വിധി വീണ്ടും അനന്തനോട് ക്രൂരത കാട്ടി. ചോര ഛര്‍ദ്ദിക്കുന്നതിനാല്‍ ഭക്ഷണമെന്നത് കട്ടന്‍ ചായ മാത്രമായി. ഇവിടംകൊണ്ടും അവസാനിച്ചില്ല അനന്തന്റെ ദുരിതം. ഏഴ് വയസുകാരനായ മകനും ഹൃദ്‌രോഗിയാണെന്ന് കണ്ടെത്തി. വീട്ടില്‍ രണ്ട് രോഗികളായതിനാല്‍ അനന്തന്റെ ഭാര്യക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. മരുന്ന് മാത്രമല്ല, ഭക്ഷണം പോലുമില്ലാതെ ഇവര്‍ അവശേഷിക്കുന്നു.

കുടുംബത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് അയല്‍വാസികളുടെയും ബന്ധുക്കളുടെയും കരുണ്യം ഒന്നുമാത്രമാണ്. പഠനത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലുമാകുന്നില്ല ഈ കുരുന്നുകള്‍ക്ക്. സഹകരണ ബാങ്കിലെ ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ ഈ കുഞ്ഞ് വീടും നഷ്ടമാകുമോ എന്ന ഭയാശങ്കയിലാണ് അനന്തനും കുടുംബവും.

help

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News