ആരാധകരെ ആവേശഭരിതമാക്കി ‘സഖാവ് ‘ റോഡ് ഷോ തുടരുന്നു; ബ്രണ്ണന്‍ കോളേജിലും യൂണിവേഴ്‌സിറ്റി ക്യാമ്പസിലും സ്വീകരണം; സമാപനം വൈകിട്ട് വടകരയില്‍

തലശേരി: സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തലശേരിയില്‍ ആരംഭിച്ചു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി തലശേരി മുതല്‍ വടകര വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.

എഎന്‍ ഷംസീര്‍ എംഎല്‍എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും സംഘത്തിന് സ്വീകരണം നല്‍കും. വൈകുന്നേരം ആറ് മണിയോടെ റോഡ് ഷോ വടകരയില്‍ സമാപിക്കും. ബിനീഷ് കോടിയേരിക്കൊപ്പമാണ് നിവിന്‍ പോളി തലശേരി എത്തിയത്. സിദ്ധാര്‍ത്ഥ് ശിവ, അല്‍ത്താഫ് സലിം എന്നിവരും ഒപ്പമുണ്ട്.

nivin-pauly-1

nivin-pauly-2

ഐശ്വര്യ രാജേഷാണ് നായിക. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവും ചിത്രത്തില്‍ എത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് സഖാവിന്റെ നിര്‍മ്മാണം. ജോര്‍ജ് വില്യംസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News