മദ്യശാലകള്‍ക്ക് പൂട്ട്: സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രം; നിര്‍ദേശം ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് നീതി അയോഗ് സിഇഒ

ദില്ലി: ഹൈവേയക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിന് എതിരെ കേന്ദ്രസര്‍ക്കാര്‍. മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിന് എതിരെ നീതി അയോഗ് സിഇഒ അമിതാഭ് കാന്താണ് ആദ്യം രംഗത്തെത്തിയത്.

ഉത്തരവ് നടപ്പാക്കുന്നതോടെ ബിവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്‍പ്പടെ രാജ്യത്തെ 45ശതമാനം മദ്യശാലകളും പൂട്ടേണ്ടി വരും. ഇത് ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടേയും റവന്യൂ വരുമാനത്തില്‍ 50000കോടി രൂപയിലധികവും നഷ്ടമുണ്ടാക്കുമെന്ന് അമിതാഷ് കാന്ത് ചൂണ്ടികാട്ടി.

ഇതിനിടെ മദ്യശാലകള്‍ നിലനിര്‍ത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം തുടങ്ങി. സംസ്ഥാന പാതകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആയതിനാല്‍ ഹൈവേകള്‍ ഡീനോട്ടിഫൈ ചെയ്ത് മദ്യശാലകള്‍ നിലനിര്‍ത്താനാണ് ആലോചന. മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, യുപി, ബംഗാള്‍ സംസ്ഥാനങ്ങള്‍ പഞ്ചാബ് മാതൃകയില്‍ ഹൈവേകള്‍ ഡീനോട്ടിഫൈ ചെയ്ത് മദ്യശാലകള്‍ നിലനിര്‍ത്തും.

കേരളത്തില്‍ മലയോര ഹൈവേകള്‍ ഉള്‍പ്പടെ 1431 കിമോ ദൈര്‍ഘ്യമുള്ള 72 സംസ്ഥാന പാതകളും റദ്ദാക്കാനുള്ള നിയമോപദേശവും സംസ്ഥാനം തേടി. ഗ്രാമീണ മേഖലകളിലേക്ക് ബിവകോ ഔട്ടലറ്റുകള്‍ മാറ്റുന്നത് സര്‍ക്കാരിന് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News