സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി അക്ഷയ് കുമാർ; ട്വിൻ പിറ്റ് ടോയ്‌ലറ്റുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനെന്നു താരം

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി അക്ഷയ് കുമാറും കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി. ട്വിൻ പിറ്റ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളിൽ നിൽ നിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് അക്ഷയ് നേരിട്ട് എത്തിയത്. തന്റെ പുതിയ ചിത്രത്തിനുള്ള പ്രൊമോഷൻ ആയും അക്ഷയ് ഇതിനെ കാണുന്നു.

രണ്ടു ടാങ്കുകളുള്ള ട്വിൻ പിറ്റ് ടോയ്‌ലറ്റ് മനുഷ്യവിസർജ്യത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുകയായിരുന്നു ലക്ഷ്യമെന്നു അക്ഷയ് പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News