ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു; സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗളുരുവിനേക്കാൾ മോശം ദില്ലി

ദില്ലി: ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. നിർഭയ അടക്കം നിരവധി പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിനിരയായി കുപ്രസിദ്ധി നേടിയ ദില്ലിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗളുരുവിൽ മൂന്നു ബലാത്സംഗം നടക്കുമ്പോൾ 19 എണ്ണമാണ് ദില്ലിയിൽ നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതേ സമയം തന്നെ മൂന്നു സ്ത്രീകളാണ് മുംബൈയിൽ ബലാത്സംഗത്തിനിരയാകുന്നത്. 2012-ൽ ദില്ലിയിൽ 706 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. 2016-ൽ അതു വർധിച്ച് 2,115 ലെത്തി. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015-ൽ ദില്ലിയിൽ 2,210 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ യഥാക്രമം 712, 112 എന്നിങ്ങനെയായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ബലാത്സംഗ ഇരകളിൽ പകുതിയോളം കുട്ടികളാണ്. ദില്ലിയിൽ നാലു മണിക്കൂറിൽ ഒരു ബലാത്സംഗം നടക്കുന്നതായും രണ്ടു മണിക്കൂറിൽ ഒരു സ്ത്രീ ലൈംഗിക പീഡനത്തിനിരയാകുന്നതായും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 18-25 വരെ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായും ബലാത്സംഗംത്തിന് ഇരകളാകുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ദില്ലി നഗരത്തിലെമ്പാടുമായി 4,000 ക്യാമറകൾ സ്ഥാപിച്ചിട്ടും ബലാത്സംഗ സംഭവങ്ങൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News