തിരുവനന്തപുരം: ഹണിട്രാപ്പ് വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം മംഗളം ചാനൽ ആസ്ഥാനത്ത് പരിശോധന നടത്തി. രജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകളും ലൈസൻസ് വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഫോൺ റെക്കോർഡിംഗുമായി ബന്ധപ്പെട്ട് കംപ്യൂട്ടറും സംഘം പിടിച്ചെടുത്തു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ചാനൽ ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘം പരിശോധനയ്ക്ക് എത്തിയത്.
ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് ഓഫീസിൽ പരിശോധന ആരംഭിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ചാനലിന്റെ രജിസ്‌ട്രേഷൻ രേഖകളും മറ്റു വിവരങ്ങളും സംഘം ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് വിശദമായ മൊഴിയെടുക്കലും നടന്നു. ഫോൺ റെക്കോഡിംഗുമായി ബന്ധപ്പെട്ട് കംപ്യൂട്ടർ, സംഘം പിടിച്ചെടുക്കുകയും സെർവർ വിശദമായി പരിശോധിക്കുകയും ചെയ്തു.
ശശീന്ദ്രനും മാധ്യമപ്രവർത്തകയും തമ്മിലുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം കൈമാറാൻ ചാനലിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടുണ്ട്. ചാനൽ അധികാരികൾ അടക്കം പ്രതിപ്പട്ടികയിലുള്ള ഒമ്പതു പേരും മൊഴി നൽകാൻ ഹാജരാകണം എന്നു ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസവും അന്വേഷണസംഘം ചാനലിൽ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.