കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ്; ബംഗലുരു ഐഐഎസ്‌സി ഒന്നാമത്; മികവ് നിലനിർത്തി ദില്ലി ജെഎൻയു

ദില്ലി: രാജ്യത്തെ കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ് പുറത്തുവന്നപ്പോൾ മികവ് നിലനിർത്തി ദില്ലി ജെഎൻയുവും ദില്ലിയിലെ കോളജുകളും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗലുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. സർവകലാശാലകളുടെ പട്ടികയിലും ഐഐഎസ്‌സി ബംഗലുരു മുന്നിലെത്തി.

ഐഐടി ചെന്നൈക്കാണ് രണ്ടാംസ്ഥാനം. ഐഐടി ബോംബെ മൂന്നാം സ്ഥാനത്തെത്തി. ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്കാണ് ആറാം സ്ഥാനം. 46-ാം സ്ഥാനത്തുള്ള കേരള സർവകലാശാലയും 56-ാം സ്ഥാനത്തുള്ള തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജിയും 93-ാം സ്ഥാനത്തുള്ള കാലിക്കറ്റ് സർവകലാശാലയുമാണ് ആദ്യ നൂറിലുള്ള കേരളത്തിലെ സ്ഥാപനങ്ങൾ.

സർവകലാശാലകളുടെ പട്ടികയിൽ ജെഎൻയു രണ്ടാം സ്ഥാനത്തെത്തി. 29-ാം സ്ഥാനത്താണ് കേരള സർവകലാശാല, കോളജുകളിൽ ദില്ലി മിറാൻഡ ഹൗസ് കോളജിനാണ് ഒന്നാം റാങ്ക്. ചെന്നൈ ലൊയോള കോളജ് രണ്ടാം സ്ഥാനത്തും ദില്ലി ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ് മൂന്നാമതും എത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് 17-ാം സ്ഥാനത്തുണ്ട്.

സർവകലാശാലകളുടെ റാങ്കിംഗ്

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളുരു
  2. ജെഎൻയു ദില്ലി
  3. ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റി
  4. ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ് സയന്ഡറിഫിക് റിസർച്ച് ദില്ലി
  5. ജാദവ്പൂർ യുണിവേഴ്‌സിറ്റി പശ്ചിമ ബംഗാൾ
  6. അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ
  7. യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, തെലങ്കാന
  8. യുണിവേഴ്‌സിറ്റി ഓഫ് ദില്ലി
  9. യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്
  10. സാവിത്രിഭായ് ഫുലെ യൂണിവേഴ്‌സിറ്റി, പുണെ

ആദ്യ പത്തിലെ കോളേജുകൾ

  1. മിറിൻഡ ഹൗസ്, ദില്ലി
  2. ലൊയോള, ചെന്നൈ
  3. ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ് ദില്ലി
  4. ബിഷപ്പ് ഹാർബർ കോളജ് തിരുച്ചിറപ്പള്ളി
  5. ആത്മാറാം സനാതൻ ധർമ കോളജ് ദില്ലി
  6. സെന്റ് സേവ്യേഴ്‌സ്, കൊൽക്കത്ത
  7. ലേഡി ശ്രീറാം, ദില്ലി
  8. ദയാൽ സിംഗ് കോളജ്, ദില്ലി
  9. ദീൻ ദയാൽ ഉപാധ്യായ കോളജ്, ദില്ലി
  10. വിമൺസ് ക്രിസ്ത്യൻ കോളജ്, ചെന്നൈ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here