കാത്തിരിപ്പുകള്‍ക്ക് വിരാമം; സച്ചിന്റെ ‘ലിറ്റില്‍ മാസ്റ്റര്‍’ 23ന്

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യമെന്ററി ഈ മാസം 23ന് സംപ്രേഷണം ചെയ്യും. ലിറ്റില്‍ മാസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇഎസ്പിഎന്‍ ചാനലാണ് സംപ്രേഷണം ചെയ്യുന്നത്. സച്ചിന് 44 വയസ് പൂര്‍ത്തിയാകുന്നതിന്റെ തലേന്നാണ് ഡോക്യമെന്ററി സംപ്രേഷണം ചെയ്യുകയെന്ന് സംവിധായകന്‍ ഗൗതം ശര്‍മ്മ പറഞ്ഞു.

2011ല്‍ ലോകകപ്പ് ക്രിക്കറ്റ് നേടിയതടക്കം സച്ചിന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തി ഒരു അവിസ്മരണീയ മുഹൂര്‍ത്തില്‍ ചരിത്രത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരു ടീം മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്നാണ് ഗൗതം ശര്‍മ്മ 2011ലെ ലോകകപ്പ് വിജയത്തെക്കുറിച്ച് പറയുന്നത്. ഒരു രാജ്യത്തിന്റെ അഭിമാനത്തെ വാനോളമുയര്‍ത്തിയ ആ ചരിത്രനിമിഷത്തിന് ഡോക്യുമെന്ററിയില്‍ നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ഗൗതം ശര്‍മ്മ പറയുന്നു.

ടീം സ്‌പോര്‍ട്ട് എന്ന നിലയിലുള്ള ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്യുമെന്ററിയില്‍ വിലയിരുത്തലുണ്ട്്. ഏതായാലും ഏപ്രില്‍ 23 എന്ന തീയതി കാത്തിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News