ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വീണ്ടും വന്‍തിരിച്ചടി നല്‍കി ട്രംപ്; എച്ച്-വണ്‍ബി വിസാ നിയമത്തിലെ നിബന്ധനകള്‍ കര്‍ശനമാക്കി; തീരുമാനം കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ ടെക്കികളെ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍. എച്ച്-വണ്‍ബി വിസാ നിയമത്തിലെ നിബന്ധനകള്‍ യുഎസ് കര്‍ശനമാക്കി. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എച്ച്-വണ്‍ബി വിസയില്‍ തട്ടിപ്പ് നടത്തുന്നതിനെതിരെ യുഎസ് ആഭ്യന്തര വകുപ്പ് നടപടികള്‍ കര്‍ശനമാക്കി. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച്-വണ്‍ബി വിസ നിയമനം. ഈ വര്‍ഷത്തെ എച്ച്-വണ്‍ബി വീസയുടെ നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് നിലപാടു കടുപ്പിച്ചത്. യോഗ്യതയുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവുള്ളൂയെന്നത് കര്‍ശനമാക്കും. ഇതിലും യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമേ റിക്രൂട്ട് പാടുള്ളൂ.

എന്നാല്‍ ഇക്കാലം വരെയും യോഗ്യതയുള്ള യുഎസ് പൗരന്‍മാരെ തഴഞ്ഞാണ് കമ്പനികള്‍ വിദേശികളെ നിയമിച്ചിരുന്നത്. കുറഞ്ഞ ശമ്പളത്തിന്
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്തുമ്പോള്‍ അമേരിക്കന്‍ പ്രൊഫഷനലുകള്‍ക്ക് ജോലിയില്ലാതാകുമെന്നായിരുന്നു പ്രധാന ആക്ഷേപം. എച്ച്-വണ്‍ബി വിസയിലധികവും ഇന്ത്യക്കാരാണ് നേടിയിരുന്നതിനാല്‍ പുതിയ തീരുമാനം ഇന്ത്യന്‍ ടെക്കികളെയാവും കൂടുതല്‍ ബാധിക്കുക.

യുഎസ് പൗരന്‍മാരുടെ ചെലവില്‍ വിദേശികളെ സഹായിക്കുന്ന പരിപാടിയാണെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News