ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി; വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് പറഞ്ഞത്; പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡിജിപി ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഡയറക്ടറെ നീക്കാന്‍ കോടതി നിര്‍ദേശിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടതി വ്യക്തമാക്കി. ജേക്കബ് തോമസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ചാനല്‍ വാര്‍ത്ത ആഘോഷമാക്കിയെന്ന് കോടതി കുറ്റപ്പെടുത്തി. വാദത്തിനിടെ വിജിലന്‍സിനെ തിരുത്താനും നിയന്ത്രിക്കാനുമായി ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ് കോടതി ചെയ്തത്. എന്നാല്‍ തെറ്റിദ്ധാരണ പരത്തും വിധം ചാനലുകള്‍ വാര്‍ത്ത നല്‍കി. ചാനലുകളുടെ ഈ നടപടി നിരുത്തരവാദപരമാണെന്ന് ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു. അനുചിതവും അനാരോഗ്യകരവുമായ സമീപനമാണിതെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News