മമ്മുക്ക കണ്ടെത്തിയ രാജകുമാരിയെ കാണാന്‍ ഫേസ്ബുക്കില്‍ ലക്ഷങ്ങള്‍; മാളു ഷെയ്ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പുരസ്‌കാരം വാങ്ങുന്ന വീഡിയോ മൂന്നു ദിവസത്തില്‍ കണ്ടത് 20 ലക്ഷത്തിലേറെ പേര്‍

തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല 2017 പുരസ്‌കാര വേദി മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചത്. വാര്‍ത്തയുടെ കുത്തൊഴുക്കിനിടയില്‍ നിന്നും മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനും മലയാളത്തിന്റെ പ്രയപ്പെട്ട നടനുമായ മമ്മൂട്ടി കണ്ടെടുത്ത അത്ഭുതമായിരുന്നു മാളു ഷെയ്ക എന്ന 21 കാരി. ആ പുരസ്‌കാരദാനത്തിന്റെ നിമിഷങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ചരിത്രം കുറിക്കുന്നത്.

വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന് വാര്‍ത്തയില്‍ ഇടം നേടിയെങ്കിലും അവളുടെ ജീവിതം അങ്ങനെ ചില വാര്‍ത്തകളിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല എന്ന നിഗമനമായിരുന്നു ആ പുരസ്‌കാരത്തിന് പിന്നില്‍. പുരസാകാര വേദിയില്‍ മാളുവിന്റെ ജീവിതവും മാളു കടന്നുവന്ന വഴികളും വിവരിക്കുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സദസ്സും ഒപ്പം പരിപാടി ലൈവായി കണ്ടവരും ശ്വാസം അടക്കിപ്പിടിച്ചുതന്നെയിരുന്നു.

പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലേക്ക് എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു. മമ്മൂട്ടി, മന്ത്രി എസി മൊയ്തീന്‍, കൈരളി ടിവി എം.ഡി ജോണ്‍ബ്രിട്ടാസ്, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങി വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്നു, കരഘോഷങ്ങള്‍ ആശംസകളായി. ആശ്ലേഷിച്ചുകൊണ്ട് മ്മൂട്ടി അവളെ വേദിയിലേക്ക് സ്വീകരിച്ചു. നിറകണ്ണുകളുമായി അവള്‍ മമ്മൂട്ടിയില്‍ നിന്നും പുരസാകാരം ഏറ്റുവാങ്ങി.

സ്വപ്നതുല്യമായ വേദിയില്‍ നില്‍ക്കുമ്പോഴും ഐഎഎസ് എന്നതാണ് തന്റെ സ്വപ്നമാണ് എന്നതടക്കം അവള്‍ പറഞ്ഞ ഓരോ വരികള്‍ക്കും കരഘോഷങ്ങള്‍ അകമ്പടിയായി. പഠനം മുടങ്ങിയത് ഇടക്ക് ഇടറാതെ പറഞ്ഞപ്പോള്‍ പിന്നാലെ മമ്മൂട്ടിക്കുവേണ്ടി ജോണ്‍ ബ്രിട്ടാസിന്റെ പ്രഖ്യാപനം വന്നു. മാളുവിന്റെ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവും മമ്മുക്ക നിര്‍വഹിക്കും. മാളുവിനെ രാജകുമാരി എന്ന് വിളിച്ചാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്.

ജീവിതസാഹചര്യങ്ങള്‍ അത്രയും പ്രതികൂലമായിട്ടും അതിനെ ഒക്കെ മറികടന്ന് മുന്നോട്ട് പോകുന്ന മാളു എന്ന വലിയ മാതൃക ലോകം ഏറ്റെടുത്ത ചരിത്രത്തിന് ആ വേദി ഒരു തുടക്കമാവുകയായിരുന്നു. ഫേസ്ബുക്കില്‍ ഷെയറുകളായും കമന്റുകളായും മാളുവിന് പിന്തുണയുമായി ആയിരങ്ങളാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News