വൈകാതെ എത്തും 200 രൂപ നോട്ടുകൾ; ആർബിഐയുടെ അനുമതിയായതായി റിപ്പോർട്ട്

200 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ബോർഡ് മീറ്റിംഗിൽ ധാരണയായി. ആർബിഐയിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിൽ നടന്ന മീറ്റിംഗിലാണ് തീരുമാനമെടുത്തിട്ടുള്ളത്. ജൂണിൽ പുതിയ നോട്ടുകളുടെ പ്രിൻഖിംഗ് തുടങ്ങാനാണ് നീക്കം. എന്നാൽ സർക്കാരിന്റെ അനുമതി കൂടി ഇതിനായി ലഭ്യമാകേണ്ടതുണ്ട്. ഗവർണർ ഊർജിത് പട്ടേലിനെ കൂടാതെ നാലു ഡെപ്യൂട്ടി ഗവർണർമാരടക്കം പതിനാല് അംഗങ്ങളാണ് ബോർഡിൽ
ഉള്ളത്.

നവംബർ എട്ടിലെ നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ നോട്ട് ക്ഷാമം രൂക്ഷമായിരുന്നു. പഴയ 1000, 500 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. ഇതിനു ശേഷം 500 രൂപ നോട്ടുകൾ പുതുതായി ഇറക്കിയിരുന്നു. 1000 രൂപ നോട്ടുകൾ ഇറക്കിയിരുന്നില്ല. 1000 രൂപയ്ക്കു പകരം 2000 രൂപ നോട്ടുകളാണ് പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ 200 രൂപ നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News