ആലിയ ഭട്ട് മലയാളത്തിൽ അഭിനയിക്കുന്നു; അരങ്ങേറ്റം ദുൽഖർ സൽമാന്റെ കൂടെ

മുംബൈ: ബോളിവുഡ് നായിക ആലിയ ഭട്ട് മലയാളത്തിൽ ദുൽഖർ സൽമാന്റെ കൂടെ അഭിനയിക്കുന്നു. പക്ഷേ, ചലച്ചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്. ഒരു പ്രമുഖ മൊബൈൽ ബ്രാൻഡിന്റെ പരസ്യത്തിലാണ് ആലിയയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുക. റിപ്പോർട്ട് സത്യമായാൽ ആലിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരസ്യ ചിത്രമാകും ഇത്.

ഒരു പ്രമുഖ മൊബൈൽ കമ്പനിയുടെ റീജിയണൽ ബ്രാൻഡ് അംബാസഡർ ആയി ദുൽഖർ ഈ അടുത്ത് ഒപ്പുവച്ചിരുന്നു. ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈയടുത്ത് ഒരുദിവസം ആലിയ ഭട്ടിനൊപ്പം ഇതേ മൊബൈൽ കമ്പനിയുടെ പ്രചാരണത്തിൽ അംഗമായതായും ദുൽഖർ അറിയിച്ചിരുന്നു.

പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസനും ദിൽജിത് ദോസനുമാണ് ഈ മൊബൈൽ ബ്രാൻഡിന്റെ മറ്റു റീജിയണൽ അംബാസഡർമാർ. മുൻപ് മണിരത്‌നത്തിൻറെ ഓകെ കൺമണി എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയാവാൻ ആലിയ ഭട്ടിനെ ക്ഷണിച്ചിരുന്നുവെങ്കിലും മറ്റു ചില പ്രൊജക്ടിന്റെ തിരക്ക് കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News