മലപ്പുറത്ത് ഫൈസലിന്റെ പ്രചാരണത്തിനു താരപരിവേഷം; പ്രചാരണത്തിനു നിറംപകര്‍ന്ന് നടൻ മുകേഷും എത്തി

മലപ്പുറം: മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങളിൽ മുകേഷ് പങ്കെടുത്തു.

എൽഡിഎഫ് പ്രചാരണരംഗത്ത് ആവേശം പകർന്നാണ് സൂപ്പർ താരം എത്തിയത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബസംഗമങ്ങളിലാണ് മുകേഷ് പങ്കെടുത്തത്. ഓരോ കേന്ദ്രങ്ങളിലും പ്രായഭേദമെന്യേ നൂറുകണക്കിനു ആളുകൾ പ്രിയതാരത്തെ വരവേൽക്കാനെത്തി. തുടർന്നു നാട്ടുകാരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വേദിയിലേക്ക്.

രാഷ്ട്രീയവും കലയും കഥയും സിനിമയും ഒക്കെയായി അരമണിക്കൂർ നീണ്ട പ്രസംഗം. സ്ഥാനാർത്ഥി എംബി ഫൈസലിനെ കുഞ്ചാക്കോ ബോബനോടുപമിച്ചപ്പോൾ സദസ്സിൽ നിലയ്ക്കാത്ത കരഘോഷം ഉയർന്നു. ടി.വി രാജേഷ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ മുകേഷിനൊപ്പം വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News