പൊതുടാങ്കിൽ നിന്നു വെള്ളം എടുത്തതിനു ദളിതർക്കു മേൽജാതിക്കാരുടെ മർദ്ദനം; ആക്രമണം അരുന്ധതിയാർ വിഭാഗക്കാരുടെ കോളനിയിൽ

ചെന്നൈ: പൊതുടാങ്കിൽ നിന്നു വെള്ളമെടുത്തതിന്റെ പേരിൽ തമിഴ്‌നാട്ടിൽ ദളിതർക്കു നേരെ മേൽജാതിക്കാരുടെ അക്രമണം. രാജപാളയത്തിനു സമീപം തോട്ടിയപ്പട്ടി ഗ്രാമത്തിൽ അരുന്ധതിയാർ വിഭാഗക്കാർ താമസിക്കുന്ന കോളനിയാണ് അക്രമിക്കമിച്ചത്. കോളനിയിലെ 43 വീടുകൾ ഇരുനൂറോളം പേരടങ്ങുന്ന സംഘം തീയിട്ടു നശിപ്പിച്ചു. സവർണജാതിക്കാരായ തോട്ടിനായ്ക്കരാണ് അക്രമം നടത്തിയത്.

തോട്ടിയപ്പട്ടി ഗ്രാമത്തിലെ പൊതുജലസംഭരണിയിൽ നിന്ന് അരുന്ധതിയാർ വിഭാഗത്തിനു വെള്ളമെടുക്കാൻ രണ്ടു മണിക്കൂർ സമയമാണ് തോട്ടിനായ്ക്കർ വിഭാഗം നൽകിയിരിക്കുന്നത്. വെള്ളത്തിന്റെ പേരിൽ സംഘർഷം പതിവായതിനെത്തുടർന്ന് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്രമീകരണം. സമയം കഴിഞ്ഞ് വെള്ളമെടുക്കാൻ എത്തിയതിനെത്തുടർന്നാണ് സംഭവം. സംഘടിതരായെത്തിയ തോട്ടിനായ്ക്കർ വിഭാഗം വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.

കോളനിയിലെ 43 വീടുകളിൽ നാലെണ്ണം പെട്രോളൊഴിച്ച് കത്തിച്ചു . കല്ലേറിൽ പല വീടുകളുടെയും മേൽക്കൂര തകർന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ 11 പേർ ചികിത്സയിലാണ്. ഒമ്പതുമാസം ഗർഭിണിയായ ഒരു സ്ത്രീക്കും അക്രമത്തിൽ പരുക്കേറ്റു. കടുത്ത ജാതി വിവേചനം നിലനിൽക്കുന്ന ഇവിടെ റേഷൻ കടയിൽ പോലും മറ്റു ജാതിക്കാർക്കൊപ്പം സാധനങ്ങൾ വാങ്ങാൻ അരുന്ധതിയാർ ജാതിക്കാർക്ക് കഴിയുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here