കുട്ടികൾക്കൊപ്പം കളിച്ചു നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായി ബിജു മേനോൻ; രക്ഷാധികാരി ബൈജുവിന്റെ ടീസർ | വീഡിയോ

കുട്ടികൾക്കൊപ്പം കളിച്ചുനടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായി ബിജു മേനോൻ വേഷമിടുന്ന രക്ഷാധികാരി ബൈജുവിന്റെ ടീസർ പുറത്തിറങ്ങി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു. ബിജു മേനോനെ നായകനാക്കി കോമഡിക്കു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, ജനാർദനൻ തുടങ്ങിയവരുമുണ്ട്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രം.

കുമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഹന്നാ റെജി കോശിയാണ് നായിക. ഹരിനാരായണൻ വരികളെഴുതി ബിജിബാൽ സംഗീതം നൽകുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തിൽ. അലക്‌സാണ്ടർ മാത്യു, സതീഷ് കോലം എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജനം ഷംജിത് മുഹമ്മദും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here