റെക്കോഡിനായി നാക്കുകൊണ്ട് ഫാൻ നിർത്തി; പിന്നെ സംഭവിച്ചത് | വീഡിയോ

കറങ്ങുന്ന ഫാൻ കൈകൊണ്ട് പിടിച്ചുനിർത്താൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കും. എന്നാൽ നാക്കുകൊണ്ട് ഫാൻ നിർത്തുമെങ്കിലോ? ഗിന്നസ് വേൾഡ് റെക്കോഡ്‌സ് ഇറ്റാലിയൻ എന്ന ഷോയിലാണ് അപകടകരമായ, അപൂർവമായ പ്രകടനത്തിലൂടെ റെക്കോഡ് ബുക്കിലിടം പിടിക്കാൻ സോയി എല്ലിസ് എന്ന ഓസ്‌ട്രേലിയക്കാരി എത്തിയത്. സ്വന്തം പേരിൽ നിലവിലുള്ള റെക്കോഡ് തകർക്കാൻ സോയിക്ക് കഴിഞ്ഞെങ്കിലും പുതിയ റെക്കോഡിന് അൽപായുസായിരുന്നു.

അറിയപ്പെടുന്ന സർക്കസ് കലാകാരിയായ സോയി എല്ലിസ് നാക്കിന്റെ അവിശ്വസനീയ പ്രകടനത്തിലൂടെ രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തിൽ കറങ്ങുന്ന ഫാൻ ഒരു മിനിട്ടിനുള്ളിൽ ഇരുപത് തവണ നിർത്തിയതും 24 എലിക്കെണികൾ തുറന്നതും. ഇറ്റാലിയൻ ഷോയിൽ പ്രകടനം മെച്ചപ്പെടുത്താനെത്തിയ സോയി ആരെയും നിരാശരാക്കിയില്ല. നിശ്ചിത ഒരു മിനിട്ടിനുള്ളിൽ 32 തവണ നാക്ക് കൊണ്ട് കറങ്ങുന്ന ടേബിൾ ഫാൻ നിർത്താൻ സോയിക്ക് കഴിഞ്ഞു.

പക്ഷേ, അമേരിക്കയുടെ അഷ്രിത ഫർമാൻ സോയിയുടെ റെക്കോഡ് അൽപായുസ്സാക്കി മാറ്റി. ഒരു മിനിട്ടിനുള്ളിൽ 35 തവണ നാക്കുകൊണ്ട് ഫാൻ നിർത്തി ഫർമാൻ സോയിയുടെ റെക്കോഡ് പഴങ്കഥായക്കി. ഈ ഫർമാൻ ആരെന്നറിയേണ്ടേ. ഗിന്നസ് ബുക്കിൽ ഇരുനൂറിലേറെ റെക്കോഡുകൾ സ്വന്തം പേരിലുള്ള 62 കാരൻ. 1979-ൽ ആദ്യ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ അഷ്രിതയുടെ പേരിൽ തന്നെയാണ് കൂടുതൽ ഗിന്നസ് റെക്കോഡുകളുള്ളതിന്റെ റെക്കോഡും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here