മദ്യത്തേക്കാൾ ലഹരിയില്ലെ മതത്തിന്? എന്നിട്ട് എന്തുകൊണ്ട് ദേവാലയങ്ങൾ മാറ്റിസ്ഥാപിക്കാൻ ഉത്തരവിടുന്നില്ല?

മദ്യത്തേക്കാൾ ലഹരിയില്ലെ മതത്തിന്? മദ്യം കുടിച്ചാൽ കുറച്ചു മണിക്കൂറുകൾ കൊണ്ട് ലഹരി ഇറങ്ങും. അങ്ങനെയാണോ മതം? എന്നിട്ടും അമ്പലങ്ങളും പള്ളികളും ഹൈവേയിൽ നിന്നും 500 മീറ്റർ അകലെയായിരിക്കണമെന്ന് കോടതി പറയാത്തതെന്ത്? ഗായകൻ വി.ടി മുരളിയുടേതാണ് പരാമർശം. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മതവികാരം വ്രണപ്പെടുക’ എന്നൊരു പ്രയോഗം തന്നെ മലയാളത്തിലുണ്ടല്ലൊ. അങ്ങനെ വ്രണപ്പെടുത്താതെ ഞാൻ ഒരു കാര്യം പറയട്ടെ. നമുക്ക് മദ്യഷാപ്പിൽ നിന്നും ദേവാലയങ്ങളിൽ നിന്നും 500 മീറ്റർ അകലെ റോഡ് വെച്ചാൽ പോരെ. അങ്ങനെ നിർമിക്കുന്ന റോഡിന്റെ അരികിൽ ഇതൊന്നും അനുവദിക്കാതിരിക്കുക. കുടിക്കുന്നവർക്കും വികാരമുണ്ട് അതു വ്രണപ്പെടാതെ നോക്കേണ്ടതും ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലെ?-വി.ടി മുരളി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News