മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ ഗൂഢാലോചന; മംഗളം ലേഖകനു പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മംഗളം ലേഖകനു പൊലീസ് നോട്ടീസ് നൽകി. അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ ഹാജരായി മൊഴി നൽകാനാണ് മംഗളം കൊച്ചി ബ്യൂറോയിലെ ലേഖകൻ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി മിഥുനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തെ തുടർന്ന് അറസ്റ്റിലായ ശിവസേന പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പ്രതികളുടെ മൊഴിയിൽ ചില മാധ്യമപ്രവർത്തകരുടെ പേരുകളും പരാമർശിക്കപ്പെട്ടിരുന്നു. മാർച്ച് എട്ടിനായിരുന്നു മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ സദാചാര പൊലീസ് ചമഞ്ഞ് അഴിഞ്ഞാടിയത്.

മറൈൻ ഡ്രൈവിൽ വിശ്രമിക്കാനെത്തിയവരെ ഒരുസംഘം ശിവസേനക്കാർ ചൂരലിനടിച്ച് ഓടിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here