
ഹൈദരാബാദ്: പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് സ്വദേശിയായ എം.ഹനീഫയെയാണ് ഹൈദരാബാദ് സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.സത്യനാരായണ അറസ്റ്റ് ചെയ്തത്. മാർച്ച് 16 നായിരുന്നു ഹനീഫയും യുവതിയും തമ്മിലുള്ള വിവാഹം ഓൾഡ് സിറ്റിയിൽ വെച്ച് നടന്നത്. പിന്നീട് പോസ്റ്റ്കാർഡ് വഴി ഹനീഫ ഭാര്യയെ മൊഴി ചൊല്ലുകയായിരുന്നു.
ഇവരുടെ വിവാഹത്തിനു ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.സത്യനാരായണ പറഞ്ഞു. വിവാഹത്തിന്റെ രേഖകൾ ഖാസിയിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹനീഫയ്‌ക്കെതിരെ ബലാൽസംഗക്കേസ് കൂടി എടുക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് സത്യനാരായണ അറിയിച്ചു.
ഹനീഫയുടെ രണ്ടാം ഭാര്യയാണ് മൊഴിചൊല്ലിയ യുവതി. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹനീഫയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here