ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചാല്‍ മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാകൂയെന്ന് കേന്ദ്രം: വെടിക്കെട്ട് സ്ഥലത്തിന് 250 മീറ്ററിനകത്ത് സ്‌കൂളോ ആശുപത്രിയോ പാടില്ല

ദില്ലി: ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചാല്‍ മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാകൂ എന്ന് കേന്ദ്രം. ഒരു മാസം മുമ്പ് അനുമതി ലഭിച്ചാല്‍ മാത്രമേ വെടിക്കെട്ട് നടത്താനാകൂ. വെടിക്കെട്ട് സ്ഥലത്തിന് 250 മീറ്ററിനകത്ത് സ്‌കൂളോ ആശുപത്രിയോ പാടില്ല.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചാല്‍ മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാകൂ എന്ന് കേന്ദ്രം വ്യക്തമാക്കി. വെടിക്കെട്ടിന് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടണം. ഒരു മാസം മുമ്പെങ്കിലും അനുമതി ലഭിച്ചാല്‍ മാത്രമേ വെടിക്കെട്ട് നടത്താനാകൂ. വെടിക്കെട്ട് സ്ഥലത്തിന് 250 മീറ്ററിനകത്ത് സ്‌കൂളോ ആശുപത്രിയോ പാടില്ല. കാണികള്‍ 100 മീറ്റര്‍ അകലം പാലിച്ചിരിക്കണമെന്നും കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ദില്ലിയില്‍ വ്യക്തമാക്കി.

പ്രദേശിക വെടിമരുന്ന് നിര്‍മ്മാതാക്കള്‍ അടക്കം ലൈസന്‍സ് ഇല്ലാത്ത എല്ലാ വെടിമരുന്ന് ശാലകള്‍ക്ക് എതിരെയും കര്‍ക്കശ നടപടി ഉണ്ടാകും. വെടിക്കോപ്പ് സംഭരണത്തിന് പെസ്‌കോയില്‍ അനുമതി ഉറപ്പാക്കിയിരിക്കണം. ലൈസന്‍സ് നേടാനായി ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി. അതിനാല്‍ നാഗ്പൂരിലെ ചീഫ് കണ്‍ട്രോളറിന് പകരം എറണാകുളത്തെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോറുടെ പക്ഷം അനുമതി തേടിയാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News