പുതിയ ശൈലിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് ഹൈക്കോടതി സ്റ്റേ; കോടതി നിര്‍ദേശം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയരീതി നടപ്പാക്കുന്നത് മേയ് 15 വരെ നീക്കിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശം. ഇത് ചൂണ്ടിക്കാട്ടി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളാണ് കോടതിയെ സമീപിച്ചത്.

കയറ്റത്തില്‍ നിര്‍ത്തല്‍, ചരിച്ച് പാര്‍ക്കിംഗ് തുടങ്ങിയവ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫെബ്രുവരി 16ലെ സര്‍ക്കുലറിലുള്ളത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. പുതുക്കിയപ്രകാരം നടത്തിയ ആദ്യ ടെസ്റ്റില്‍ ജയിച്ചവരും കുറവാണ്. പരീക്ഷണ മൈതാനം ഒരുക്കാന്‍ 90 ലക്ഷംരൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ നാല് മൈതാനികളാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News