ബിജെപിക്ക് ചേരുന്ന പേര് ബീഫ് ജനതാ പാര്‍ട്ടി; ഉത്തരേന്ത്യയില്‍ ബീഫ് കഴിച്ചവരെ കൊന്നുതള്ളിയവര്‍ മലപ്പുറത്ത് നിലപാട് മയപ്പെടുത്തി വോട്ടു നേടാന്‍ ശ്രമിക്കുന്നെന്ന് ഉഴവൂര്‍ വിജയന്‍

കൊച്ചി: ഭാരതീയ ജനതാ പാര്‍ട്ടിയെന്നല്ല, ബിജെപിക്ക് ചേരുന്ന പേര് ബീഫ് ജനതാ പാര്‍ട്ടി എന്നാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉത്തരേന്ത്യയില്‍ ബീഫ് കഴിച്ചവരെ ക്രൂരമായി കൊന്ന് തള്ളിയവരാണവര്‍. എന്നാല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിലപാട് മയപ്പെടുത്തി വോട്ട് നേടാനുള്ള ശ്രമത്തിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ബിജെപിയെന്നും ഉഴവൂര്‍ പറഞ്ഞു. വിജയിച്ചാല്‍ മലപ്പുറത്ത് നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ വാഗ്ദാനം. ഇതിനെതിരെ ശിവസേന ദേശീയ നേതൃത്വം രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് സ്ഥാനാര്‍ത്ഥിയും നേതൃത്വവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News