അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ബാലനെ ലൈംഗികചൂഷണം ചെയ്തു; നെയ്യാറ്റിന്‍കര സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ബാലനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ രണ്ടുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര നരുവാന്‍മൂട് സ്വദേശികളായ ശിവന്‍കുട്ടി, സജുകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

നെയ്യാറ്റിന്‍കരയിലാണ് സംഭവം നടന്നത്. പഠനത്തിലെ താത്പര്യക്കുറവും പെരുമാറ്റത്തിലെ വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം അറിയുന്നത്. അശ്ലീലദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാട്ടിയാണ് പീഡനം നടത്തിയിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര സിഐ അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News