മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ്; യോഗങ്ങളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും

മലപ്പുറം: മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കൊഴുക്കുന്നു. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കുന്നു. 6000 കുടുംബ യോഗങ്ങളാണ് ഇടതു മുന്നണി മണ്ഡലമാകെ സംഘടിപ്പിക്കുന്നത്.

മലപ്പുറത്ത് വോട്ടുറപ്പിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലാണ് എല്‍ഡിഎഫ്. പഞ്ചായത്ത് ബൂത്ത് തല പ്രവര്‍ത്തനത്തിലാണ് ഇടതു മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടും നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇപി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അണികളെ ആവേശത്തിലാക്കുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ വീട് കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനവും നടന്നു വരുന്നു. അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പ്രധാന ടൗണുകളിലും റാലിയും എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News