മംഗളം ഫോണ്‍കെണി; സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വ്യാജപ്രചരണം; ചിത്രങ്ങള്‍ നല്‍കിയത് പ്രമുഖ ദിനപത്രത്തിന്റെ ലേഖകന്‍

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വ്യാജപ്രചരണം. ‘ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ മാധ്യമം സുനിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന രീതിയിലാണ് സുനിതയുടെ ചിത്രം ഇവര്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സുനിത, വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രമുഖ മലയാള ദിനപത്രത്തിന്റെ കോട്ടയം ലേഖകനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് സുനിത ദേവദാസിന്റെ തീരുമാനം. ഇതിനിടെ, സുനിതയെ അപമാനിക്കുന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രസ്തുത വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here