ദുബായില്‍ ബോധംകെടുത്താതെ ഹൃദയശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച് മലയാളി ഡോക്ടര്‍; പശ്ചിമേഷ്യയിലെ ആദ്യ ശാസ്ത്രക്രിയ വിജയകരം

ദുബായ്: രോഗിയെ പൂര്‍ണമായും ബോധംകെടുത്തി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് പൊതുവെ കാര്‍ഡിയോളോജിസ്റ്റുകള്‍ ചെയ്തുവരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, രോഗിയെ ബോധം കെടുത്താതെ ഹൃദയ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലയാളി കൂടിയായ ഡോ. ഗിരീഷ് ചന്ദ്രവര്‍മ്മ. നെഞ്ച് മാത്രം മരവിപ്പിച്ചു ഹൃദയശസ്ത്രക്രിയ നടത്തിയ പശ്ചിമേഷ്യയിലെ ആദ്യത്തെ ഡോക്ടര്‍ എന്ന പേരും ഗിരീഷ് ചന്ദ്രവര്‍മ്മ സ്വന്തമാക്കി.

തിരൂര്‍ സ്വദേശി അവറാന്‍ കുട്ടിയെയാണ് ഡോ. ഗിരീഷ് ചന്ദ്രവര്‍മ്മ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഹൃദ്രോഗം കൊണ്ട് വലയുകയായിരുന്നു അവറാന്‍ കുട്ടി. ശ്വാസകോശ സംബന്ധമായ രോഗവും ഇയാള്‍ക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അനസ്‌തേഷ്യ കൊടുത്തു പൂര്‍ണമായി ബോധം കെടുത്താന്‍ കഴിയാത്ത അവസ്ഥ വന്നു. തുടര്‍ന്നാണ് ബോധം കെടുത്താതെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

Heart-surgery-1

ദുബായ് എന്‍എംസി ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് ചരിത്രമായതോടെ, ഗിരീഷ് ചന്ദ്രവര്‍മ്മയും അതിന്റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News