ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് താജ് ഹോട്ടലിന്റെ 19-ാം നിലയില്‍ നിന്ന് ചാടി

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മുംബൈ താജ് ഹോട്ടലിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ അര്‍ജുന്‍ ഭരദ്വാജ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന മുഖവുരയോടെ അര്‍ജുന്റെ ആല്‍മഹത്യ. ഇയാള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും വീഡിയോയില്‍ കാണാം. താന്‍ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് വീഡിയോയില്‍ അര്‍ജുന്‍ പറയുന്നുണ്ട്. പിന്നീട് കസേര ഉപയോഗിച്ച് ഹോട്ടല്‍ മുറിയുടെ 19-ാം നിലയിലെ ജനല്‍ തകര്‍ത്ത് അര്‍ജുന്‍ താഴേക്ക് ചാടുകയായിരുന്നു.

വിഷാദരോഗത്തിന് അടിമപ്പെട്ട അര്‍ജുന്‍ എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസ് ഹോട്ടലില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. മദ്യത്തിനടിപ്പെട്ടതിനാല്‍ ഇനി ജീവിക്കാനാഗ്രഹമില്ലെന്ന് അര്‍ജുന്‍ അവസാനമായി കുറിച്ചുവച്ചിരിക്കുന്നു. അര്‍ജുന്റെ പിതാവ് ബംഗളൂരുവില്‍ വ്യവസായിയാണ്. മകന്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News