ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ; വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ. മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ കേരള നിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആർ ഗൗരിയമ്മ, ഇ.ചന്ദ്രശേഖരൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ആധുനിക കേരള ചരിത്രത്തിൽ സുവർണാക്ഷരത്തിൽ രേഖപ്പെടുത്തിയ ദിനമാണ് 1957 ഏപ്രിൽ 5. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള സർക്കാർ അധികാരമേറ്റ ദിനം. അന്നു അധികാരമേറ്റ കേരളത്തിന്റെ ആദ്യ മന്ത്രിസഭയ്ക്കാണ് ഇന്നു 60 തികയുന്നത്. ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾക്കും ഇന്നു തുടക്കമാകും. വൈകിട്ട് അഞ്ചിനു തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, വി.എസ് അച്യുതാനന്ദൻ, എ.കെ ആന്റണി തുടങ്ങിയവർ പങ്കടുക്കും. ഉദ്ഘാടനത്തിനു ശേഷം ഏപ്രിൽ 21 മുതൽ 26 വരെ വിപുലമായ പരിപാടികളാൽ വജ്രജൂബിലി ആഘോഷിക്കും. ആദ്യ കേരള നിയമസഭയിലെ അംഗങ്ങളായ കെ.ആർ ഗൗരിയമ്മ, ഇ.ചന്ദ്രശേഖരൻ നായർ എന്നിവരെ വീടുകളിലെത്തി ആദരിക്കും. ആഘോഷ പരിപാടികളുടെ സമാപനസമ്മേളനം ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News