ലോകത്തെ അപൂർവ രത്‌നത്തിനു അപൂർവവില; പിങ്ക് സ്റ്റാറിനു റെക്കോർഡ് ലേലത്തുക; 400 കോടി രൂപ

ഹോങ്കോംഗ്: ലോകത്തെ അപൂർവ രത്‌നത്തിനു ലേലത്തിൽ ലഭിച്ചത് റെക്കോർഡ് ലേലത്തുക. പിങ്ക് സ്റ്റാർ എന്ന അപൂർവ രത്‌നത്തിനാണ് ലേലത്തിൽ അപൂർവവില ലഭിച്ചത്. 400 കോടി രൂപയാണ് പിങ്ക് സ്റ്റാറിനു ലേലത്തിൽ ലഭിച്ചത്. ഹോങ്കോംഗിലായിരുന്നു ലേലം. ലേലം തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ 71 മില്യൺ ഡോളറിന് പിങ്ക് സ്റ്റാർ ലേലത്തിൽ പോയി.

ഓവൽ ആകൃതിയുള്ള അപൂർവരത്‌നമാണ് പിങ്ക് സ്റ്റാർ. 59.6 കാരറ്റാണ് മൂല്യം. പോളിഷ് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രത്‌നമാണിത്. 1999-ൽ ആഫ്രിക്കയിലെ ഖനിയിൽ നിന്നും കണ്ടെടുക്കുമ്പോൾ ഇതിനു 56 മില്യൺ ഡോളറായിരുന്നു വില. ഓപ്പൺ ഹീമർ ബ്ലൂ എന്ന നീല ഡയമണ്ടായിരുന്നു ഈ സ്ഥാനം ഇതുവരെ അലങ്കരിച്ചിരുന്നത്. 50 മില്യൺ ഡോളറിനാണ് കഴിഞ്ഞ മേയിൽ ഈ രത്‌നം വിറ്റ് പോയത്.

ഹോങ്കോംഗിലെ ചോ തായ് ജൂവലറിയാണ് പിങ്ക് സ്റ്റാറിനെ സ്വന്തമാക്കിയത്. കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമേറിയതും സൗന്ദര്യമുള്ളതുമായ പിങ്ക് ഡയമണ്ടാണിത്. ഇതിന്റെ അസാധാരണമായ വലുപ്പമാണ് ഇതിന്റെ സൗന്ദര്യമെന്നും ഡയമണ്ടിന്റെ ആരാധകർ പറയുന്നു. 2013-ൽ ജനീവയിൽ നടന്ന ലേലത്തിൽ 83 ഡോളറിനു ലേലത്തിൽ പോയിരുന്നെങ്കിലും ലേലം കൊണ്ടയാൾ ഒഴിവായതിനെ തുടർന്ന് ലേലം റദ്ദാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here