സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു; സമരം വാങ്ങൽ നികുതി പിൻവലിക്കാത്ത നടപടിക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു. സ്വർണ്ണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് ഇവർ അനിശ്ചിതകാല സമരം നടത്തി വരുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്തിലാണു കടയടപ്പ് സമരം നടക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല സമരത്തിനു പുറമെയാണ് കടയടപ്പ് സമരം.

കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് അശാസ്ത്രീയവും നിയമവിരുദ്ധവുമായ വാങ്ങൽ നികുതി സ്വർണത്തിനു മേൽ ചുമത്തിയത്. അതേസമയം,വാങ്ങൽ നികുതി അടിച്ചേൽപ്പിക്കുന്നത് വാണിജ്യനികുതി നിയമത്തിന്റെ ലംഘനമാണെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടി. വാങ്ങൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ടി.എം തോമസ് ഐസകിനെയും കണ്ട് നിവേദനം നൽകി.

സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരവുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ ഭാരവാഹിയായ എം.പി അഹമ്മദ് പറഞ്ഞു. 2014 മുതലുള്ള വാങ്ങൽ നികുതി പിരിച്ചെടുക്കാനുള്ള സർക്കാർ നടപടി രജിസ്‌ട്രേഷൻ ഇല്ലാത്ത ചെറുകിട വ്യാപാരികളെയും വ്യക്തികളെയും ദോഷകരമായി ബാധിക്കുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News