ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി; മലപ്പുറമൊഴികെയുള്ള ജില്ലകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയെ ഹര്‍ത്താല്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴുവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News