വിവരാവകാശ നിയമം: കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി വിവാദത്തില്‍; ‘ചോദ്യകര്‍ത്താവ് മരിച്ചാല്‍ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്‍കണ്ട’

ദില്ലി: വിവരാവകാശ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ നിയമഭേദഗതി വിവാദത്തില്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഈ മുപ്പത് ദിവസത്തിനുള്ളില്‍ ചോദ്യകര്‍ത്താവ് മരിച്ചാല്‍ മറുപടി നല്‍കേണ്ടതില്ലെന്നാണ് പുതിയ നിയമഭേദഗതി.

നിയമഭേദഗതി പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ 30-ാം തിയതിയാണ് പേഴ്ണല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ നിയമഭേദഗതി പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. ജീവന്‍ തന്നെ അപകടത്തിലാക്കും ഭേദഗതിയെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നു.

അഴിമതി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിവരാവകാശ നിയമം സുപ്രധാനമായിരുന്നു. വിവരാവകാശ പ്രവര്‍ത്തകരാകട്ടെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെട്ടു. 2017ലെ കണക്ക് പ്രകാരം മാത്രം രാജ്യത്തുടനീളം വിവരാവകാശ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട 375 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 56 കേസുകളില്‍ ആര്‍.ടി.ഐ നിയമപ്രകാരം ചോദ്യം ചോദിച്ചതിന് ചോദ്യകര്‍ത്താവ് കൊല്ലപ്പെട്ടു. 157 കേസുകളില്‍ ശാരീര പീഡനവും 160ലേറെ കേസുകളില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കടുത്ത ഭീഷണിയും നേരിടേണ്ടി വന്നു.

ഈ പശ്ചാത്തലത്തില്‍ പുതിയ നിയമഭേദഗതി ഭയപ്പെടുത്തുന്നതെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ നിലപാട്. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കലിന് തുല്യമാകും പുതിയ നിയമഭേദഗതി. പൊതുപരിശോധന ഭയപ്പെടുന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളുമായി നടത്തുന്നതെന്ന് ചൂണ്ടികാണിച്ച പ്രതിപക്ഷപാര്‍ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News