ലീഗിന്റെ ബിജെപി വിരോധം കാപട്യം; തെളിവായി വള്ളിക്കുന്നിലെ കോലീബി സഖ്യം; ബിജെപി പിന്തുണ സ്ഥിരീകരിച്ച് പ്രാദേശിക നേതാക്കള്‍

കോഴിക്കോട്: മുസ്ലീംലീഗിന്റെ ബിജെപി വിരോധം കാപട്യമാണെന്നതിന്റെ തെളിവായി വള്ളിക്കുന്നിലെ കോലീഗ്ബി സഖ്യം. മലപ്പുറം മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോലീബി സഖ്യമാണ്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കുന്നതിനായി കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്യമായ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 23 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് 10ഉം ബിജെപിക്ക് രണ്ടും പ്രതിനിധികളാണുള്ളത്. സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിലാണ് കോലീബി സഖ്യം മറ നീക്കി പുറത്ത് വന്നത്.

ലീഗ് പ്രതിനിധി നിസാര്‍ കുന്നുമ്മല്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായത് ബിജെപി പിന്തുണയോടെയാണ്. പ്രത്യുപകാരമായി ബിജെപി പ്രതിനിധികളായ ഷീജയെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ലക്ഷ്മിയെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലും അംഗങ്ങളാക്കി.

നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് 18 നമ്പര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍സിയെ വിജയിപ്പിക്കാന്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കാരിക്കുട്ടിയെ കാലു വാരിയിരുന്നു. വള്ളിക്കുന്നിലെ ബിജെപി പിന്തുണ ലീഗ് പ്രാദേശിക നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News