മലപ്പുറത്തെ ലീഗ് നയം തീക്കൊള്ളികൊണ്ട് തല ചൊറിയല്‍ | കെ.ടി കുഞ്ഞിക്കണ്ണന്‍

മലപ്പുറത്ത് ലീഗും യുഡിഎഫും പരാജയഭീതിയിലാണോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്.

ഇ.അഹമ്മദ് സാഹിബിന് ലഭിച്ച ഭൂപരിക്ഷമൊന്നും കിട്ടിയില്ലെങ്കിലും എങ്ങിനെയെങ്കിലും കഴിച്ചിലായാല്‍ മതിയെന്ന വികാരമാണ് യുഡിഎഫ് കേമ്പുകളില്‍. മാനേജ്‌മെന്റ് വിദഗ്ദ്ധനായ കുഞ്ഞാലിക്കുട്ടി തങ്ങളുടെ എല്ലാ പ്രഖ്യാപിത നിലപാടുകളും കയ്യൊഴിഞ്ഞ് തീവ്രവാദികളുമായി ധാരണയുണ്ടാക്കിയത് മലപ്പുറം ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാവാം അദ്ദേഹം വിലയിരുത്തുന്നു.

എസ്ഡിപിഐക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഘോര ഘോരം സംസാരിക്കുന്ന കെഎന്‍എ ഖാദറും അബ്ദുറഹിമാന്‍ രണ്ടത്താണിയും ഫിറോസുമെല്ലാം കൗശലപൂര്‍വ്വം മൗനം പാലിക്കയാണല്ല. വേളത്ത് ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപെട്ടപ്പോള്‍ എസ്ഡിപിഐക്കെതിരെ കലി തുള്ളിയവര്‍ മലപ്പുറത്തെ തീവ്രവാദ ബാന്ധവത്തെക്കുറിച്ച് എന്തേ നിശബ്ദത പാലിക്കുന്നു. എസ്ഡിപിഐ പോലുള്ള തീവ്രവാദികള്‍ക്കെതിരെ സമുദായം ഒറ്റക്കെട്ടായി നില്ക്കണമെന്ന് പറഞ്ഞ പാണക്കാട്ടെ തങ്ങള്‍ ഈ ബാന്ധവത്തിന് സമ്മതം നല്‍കിയിരിക്കയാണോ അദ്ദേഹം ചോദിക്കുന്നു.

മലപ്പുറത്ത് സാമുദായിക ധ്രൂവീകരണമുണ്ടാക്കി ജയിച്ചു കളയാമെന്ന് കണക്ക് കൂട്ടുന്ന ലീഗിന്റെ രാഷ്ട്രീയം തീക്കൊള്ളികൊണ്ടുള്ള തല ചൊറിയ ലാണ്. ഇത് സമുദായ വ്യത്യാസമില്ലാതെ വോട്ടര്‍മാരും മതനിരപേക്ഷ വാദികളും തിരിച്ചറിയുന്നുണ്ട്. ലീഗ് ജയിച്ചു കയറാനുള്ള കുറുക്ക് വഴി തേടുമ്പോള്‍ ബിജെപി അജണ്ടക്ക് ബലം നല്‍കുകയാണെന്ന കാര്യം ലീഗിലെ ഉല്പതിഷ്ണുക്കള്‍ ഭയപ്പെടുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

നേരിട്ടും ഫോണ്‍ വഴിയുമുള്ള മലപ്പുറത്ത് നിന്നുള്ള വിവരങ്ങള്‍ മതനിരപേക്ഷ നിലപാടുകള്‍ക്ക് പ്രാമുഖ്യം നല്‍കിയില്ലെങ്കില്‍ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് കാര്യങ്ങള്‍ മാറിപ്പോകുമെന്നുള്ളതാണ് കെ ടി കുഞ്ഞിക്കണ്ണന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here