ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ; പരീക്ഷണം പിങ്-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തലേന്ന്

കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ഉത്തരകൊറിയ ജപ്പാന്‍ കടലിലേയ്ക്ക് മിസൈല് തൊടുത്തു വിട്ടതായി അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. ഉത്തരകൊറിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചൈനീസ് പ്രസിന്റ് സീ ജിന്‍ പിങ്-അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്നതിനു തലേന്നാണ് പരീക്ഷണം. ഉത്തര കൊറിയയുടെ ആണവ പദ്ധതിയെ എങ്ങനെ നേരിടണമെന്ന് ഇരുവരും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഉത്തരകൊറിയ ആണവ മിസൈലുകള്‍ പരീക്ഷിക്കുന്നത് യുഎന്‍ വിലക്കിയിട്ടുണ്ട്.

ചൈന ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണി പരിഹരിക്കുന്നില്ലെങ്കില്‍ അമേരിക്ക അതു തനിയേ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here