മംഗളം ഫോണ്‍കെണി: ശശീന്ദ്രനെതിരെ വിവാദ മാധ്യമ പ്രവര്‍ത്തകയുടെ പരാതി; ശശീന്ദ്രന്‍ ശല്യം ചെയ്തു, ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരെ മംഗളം ഫോണ്‍കെണി സംഭാഷണത്തിലെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി പരാതി നല്‍കിയത്. ശശീന്ദ്രന്‍ തന്നെ നിരന്തരം ശല്യം ചെയ്തു, ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തി തുടങ്ങീ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

സംഭവുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ സിഇഒ ആര്‍.അജിത് കുമാര്‍ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച യുവതി പരാതിയുമായി രംഗത്തുവന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ജഡ്ജി ജീവനക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പരാതി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് കോടതി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News