ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരമുയര്‍ത്തണമെന്ന് സോഹന്‍ റോയ്

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍, ഇന്ത്യന്‍ സിനിമ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. സിനിമയുടെ വളര്‍ച്ചയ്ക്ക് ഊഷ്മളമായ ആവാസ വ്യവസ്ഥ, നിര്‍മ്മാണ ഘട്ടം മുതല്‍ തീയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും ആദരിക്കാന്‍ ഇന്‍ഡിവുഡ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഫ്റ്റര്‍നൂണ്‍ ഡെസ്പാച്ചിലെ ചൈതന്യ പദുക്കോണിന് സിനിമ പത്രപ്രവര്‍ത്തന രംഗത്ത് വിലയേറിയ സംഭാവനകള്‍ നല്‍കിയതിന് പ്രത്യേക അംഗീകാരം നല്‍കി. ആജീവനാന്ത പുരസ്‌ക്കാരം അമിത് ഖന്നയ്ക്കും അലി പീറ്റര്‍ ജോണിനും സമ്മാനിച്ചു.

മറ്റ് അവാര്‍ഡ് ജേതാക്കള്‍: രാജീവ് മസാന്‍ഡ്, കോമള നഹതാ (സീ സിനിമ), അനുപമ ചോപ്രാ (ഹിന്ദുസ്ഥാന്‍ ടൈംസ്/എന്‍ഡിടിവി), റഫീഖ് ബാഗ്ദാദി (ഇക്കണോമിക് ടൈംസ്), സൗമില്‍ ഗാന്ധി, താനുള്‍ താക്കൂര്‍, അശോക് റാണെ, ഭൗന മുഞ്ജല്‍ (സീ ന്യൂസ്), ഗീത പൊതുവാള്‍, സിദ്ധാര്‍ഥ് ഹുസൈന്‍ (ആജ് തക്), ബാതുള്‍ മുക്ത്യാര്‍, ദിലീപ് താക്കൂര്‍, രോഷമില്ല ഭട്ടാചാര്യ (മുംബൈ മിറര്‍), അല്‍ക്ക സാഹ്നി (ഇന്ത്യന്‍ എക്‌സ്പ്രസ്സ്), മായങ്ക് ശേഖര്‍, കരണ്‍ ബാലി, ജ്യോതി വെങ്കിടേഷ്, അനിര്‍ബന്‍ ലാഹിരി, നമ്രത ജോഷി, ബികാസ് മിശ്ര, ദേവദത്ത് ത്രിവേദി, പ്രേംലാല്‍ (കൈരളി ടിവി), സുകന്യ വര്‍മ, രാജേഷ് കുമാര്‍ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News