രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ യുവാവിനെ തല്ലിക്കൊന്നു; നാലു പേര്‍ക്ക് മര്‍ദനമേറ്റു; അഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഒരാളെ അടിച്ചുകൊന്നു. മര്‍ദ്ദനമേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പശുക്കളുമായി പോകുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തിയാണ് ഹരിയാനയില്‍നിന്നുള്ള ആര്‍എസ്എസിന്റെ ഗോ രക്ഷക് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. 55 വയസുള്ള പെഹ്ലുഖാന്‍ ആണ് കൊല്ലപ്പെട്ടത്. പെഹ്‌ലു ഖാന്റെ ബന്ധുക്കളായ അസ്മത്ത്, ബന്ധുക്കളായ ഇര്‍ഷാദ്, ആരിഫ്, റഫീക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

15ഓളം വരുന്ന അക്രമികാരികള്‍ വടികൊണ്ടും കല്ലുകൊണ്ടും മര്‍ദിച്ചാണ് അഞ്ചുപേരെയും പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജയ്പൂരിലെ കാലിമേളയില്‍ നിന്ന് കാലികളെ വാങ്ങി മടങ്ങുകയായിരുന്നു പെഹ്‌ലുഖാനും സംഘവും. കാലികളെ വാങ്ങിയതിന്റെ എല്ലാ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നു. ഹരിയാന സ്വദേശികളായ ഇവര്‍ 75,000 രൂപ നല്‍കിയാണ് ഇവര്‍ രണ്ട് പശുക്കളെ വാങ്ങിയത്്.

എന്നാല്‍ ദേശീയപാത ബെഹ്‌റോറില്‍ വണ്ടി തടഞ്ഞു നിര്‍ത്തിയ ഗോരക്ഷക് സംഘം ഡ്രൈവര്‍ അര്‍ജുനെ വിട്ടയക്കുയും മറ്റുള്ളവരെ മര്‍ദിക്കുകയുമായിരുന്നു. ആശുപത്രിയിലും മതിയായ ചികില്‍സ കിട്ടിയില്ലെന്നും അസ്മത്ത് പറഞ്ഞു. ആദ്യം അടിയേറ്റ അസ്മത്ത് ബോധരഹിതാനായി. ഇയാളില്‍ നിന്ന് 35,000 രൂപയും അക്രമികള്‍ കൊണ്ടുപോയി. പെഹ്‌ലു ഖാനോട് ഓടാന്‍ ആവശ്യപ്പെട്ട അക്രമികള്‍ പിന്നാലെ ഓടി അടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here